പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഉർദുഗാന് രാജാവിന്റെയും കിരീടാവകാശിയുടെയും അഭിനന്ദനം

റിയാദ്- തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച റജബ് തയ്യിബ് ഉർദുഗാന് സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അഭിനന്ദനം. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ താങ്കൾക്ക് ഞങ്ങളുടെ ആത്മാർഥമായ അഭിനന്ദനം. എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ. തുർക്കി റിപ്പബ്ലിക്കിലെ സഹോദര ജനതയ്ക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ. രാജ്യം കൂടുതൽ മേഖലകളിൽ വികസനം കൈവരിക്കട്ടെ.
ഞായറാഴ്ചയാണ് ഉർദുഗാൻ വിജയിച്ചതായി തുർക്കി തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. 52.14 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.

Latest News