വയനാട്ടിൽ ഭക്ഷ്യവിഷബാധ; അൽഫാമും മന്തിയും കഴിച്ച 20-ലധികം പേർ ചികിത്സയിൽ; ഹോട്ടൽ പൂട്ടി

കൽപ്പറ്റ - വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് 20-ലേറെ  പേർ ആശുപത്രിയിൽ. കൽപ്പറ്റ എൽ.ഐ.സിക്കു സമീപം പ്രവർത്തിക്കുന്ന മുസല്ല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു കുടുംബത്തിലെ 15 പേർ ഉൾപ്പെടെ ഇരുപതിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെ നിന്നും മന്തി, അൽഫാം എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് മുസല്ല റസ്റ്റോറന്റ് അടച്ചുപൂട്ടിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
 

Latest News