Sorry, you need to enable JavaScript to visit this website.

മറാത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഷിന്‍ഡെ സര്‍ക്കാര്‍, ബാന്ദ്ര സീലിങ്കിന് സവര്‍ക്കറുടെ പേര്

മുംബൈ- ബാന്ദ്ര-വെര്‍സോവ സീ ലിങ്കിന് വീര്‍സവര്‍ക്കറുടെ പേരു നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. മുംബൈ തീരദേശ റോഡിന് ഛത്രപതി സംഭാജി മഹാരാജിന്റെ പേരു നല്‍കുമെന്നും ഈ മാസാദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് മഹാവികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ രൂപീകരിച്ച ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് പരമാവധി മറുപടി നല്‍കുകയാണ് പുതിയ നാമകരണങ്ങളിലൂടെ ഷിന്‍ഡെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നഗരത്തിലെ ആദ്യത്തെ സീ ലിങ്കായ ബാന്ദ്ര-വര്‍ളി സീ ലിങ്കിന് രാജീവ് ഗാന്ധിയുടെ പേരു നല്‍കി പത്തു വര്‍ഷത്തിനുശേഷമാണ് പുതിയ സീലിങ്കിന് സവര്‍ക്കറുടെ പേരു നല്‍കുന്നത്.
മഹാനഗരത്തിലെ ഏറ്റും പ്രധാന ലാന്‍ഡ് മാര്‍ക്കായി മാറാന്‍ പോകുന്ന ബാന്ദ്ര-വെര്‍സോവ സീ ലിങ്കിന് സവര്‍ക്കറുടെ പേരു നല്‍കുന്നതിലൂടെ മറാത്തി വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ കഴിയുമെന്നാണ് ഷിന്‍ഡെ വിഭാഗം കണക്കുകൂട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Latest News