Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ വിദേശ വനിതയില്‍ നിന്ന്  ഒരു കിലോ ഹെറോയിന്‍ പിടികൂടി

കൊച്ചി- വിമാനത്താവളത്തില്‍ വിദേശ വനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്) നടത്തിയ പരിശോധനയിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ 3.10ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് യുവതി എത്തിയത്. കെനിയയില്‍ നിന്ന് ഷാര്‍ജ വഴി കൊച്ചിയിലെത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി ആര്‍ ഐ പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ച മുന്‍പ് കൊച്ചി വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി ഒരാള്‍ പിടിയിലായിരുന്നു. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മാലിദ്വീപ് സ്വദേശി യൂസുഫ് ഫൗദിലില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 325 ഗ്രാം ആംഫെറ്റമിന്‍ എന്ന മയക്കുമരുന്ന് സി ഐ എസ് എഫ് പിടികൂടുകയായിരുന്നു. ഇവ 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവച്ച നിലയിലായിരുന്നു.
 

Latest News