തിരുവനന്തപുരം-കാത് കുത്തിയത് മൂലം അലര്‍ജി ഉണ്ടായി ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു. ആറ്റിങ്ങല്‍, പൊയ്കമുക്ക് സ്വദേശിനി മീനാക്ഷി(17)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ചത്.കാത് കുത്തിയത് മൂലമുണ്ടായ അലര്‍ജി മൂലം ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ അസുഖം ഭേദമായെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പിന്നാലെ മരിച്ചു.
മരണ കാരണം ചികിത്സാ പിഴവാണെന്ന് കുറ്റപ്പെടുത്തി പിതാവ് ലാലു ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം മെഡിക്കല്‍ കോളജ് നിഷേധിച്ചു.