Sorry, you need to enable JavaScript to visit this website.

കൃഷി, ജലസേചനം: സൗദിയിൽ നാലു അണക്കെട്ടുകൾ തുറന്നു

റിയാദ്- കർഷകർക്ക് ജലസേചനാവശ്യത്തിന് നാലു അണക്കെട്ടുകൾ തുറന്നതായി കൃഷി, ജല, പരിസ്ഥിതി വകുപ്പ് അറിയിച്ചു. അസീർ ബീഷയിലെ കിംഗ് ഫഹദ് അണക്കെട്ട്, മക്ക അൽഖുൻഫുദയിലെ വാദി ഹുലൈ അണക്കെട്ട്, ജിസാൻ ബീശിലെ ബീശ് അണക്കെട്ട്, തബാല അണക്കെട്ട് എന്നിവയാണ് കഴിഞ്ഞ ദിവസം തുറന്നുവിട്ടത്. കിണറുകളിലെ ജലനിരപ്പ് ഉയർത്താനും കൃഷികൾക്ക് ജലസേചനം നടത്താനും ലക്ഷ്യമിട്ടാണ് ഇവ തുറന്നുവിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.
കിംഗ് ഫഹദ് അണക്കെട്ട് 231 ദിവസത്തേക്കും ഹുലൈ 35 ദിവസത്തേക്കും വാദി ബീശ് അടുത്ത മഴക്കാലം വരേക്കും വാദി തബാല 20 ദിവസത്തേക്കുമാണ് തുറന്നിട്ടിരിക്കുന്നത്. യഥാക്രമം 40, 30, 20, 7 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കിവിടുക.
അതേസമം വെള്ളം ഒഴുകുന്ന ഭാഗത്തേക്ക് ആരും പോകരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Tags

Latest News