നജ്‌റാൻ- ശക്തമായ മഴ തുടരുന്നതിനാൽ വാദി നജ്‌റാനിൽ മഴ വെള്ളപ്പാച്ചിൽ ദിവസങ്ങളായി തുടരുന്നു. നജ്‌റാൻ അണക്കെട്ട് നിറഞ്ഞുകവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. ചരിത്രപ്രധാന സ്ഥലങ്ങളായ സഅ്ദാൻ കൊട്ടാരം, റഊം കോട്ട, അബൂഹംദാൻ മല, മൺനിർമിത വീടുകൾ, ഈത്തപ്പന, മുന്തിരി, ഗോതമ്പ് പാടങ്ങൾ എന്നിവിടങ്ങളിലൂടെയാണ് വെള്ളം ഒഴുകുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കാണാൻ ഈ പ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിക്കൂടുകയാണ്.