Sorry, you need to enable JavaScript to visit this website.

സൈബർ സുരക്ഷിത ഹജ്; മോക് ഡ്രിൽ ജിദ്ദയിൽ

മക്ക- ഈ വർഷത്തെ ഹജ് സൈബർ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി മോക് ഡ്രിൽ സംഘടിപ്പിച്ചു. സുഗമമായ ഹജ് നടത്തിപ്പ് ഉറപ്പാക്കുന്ന തരത്തിൽ സുരക്ഷ നടപടികളുടെ ഭാഗഭാക്കാവുന്ന നൂറിലധികം വകുപ്പുകളുടെയും 300 ലേറെ ഉദ്യോഗസ്ഥരുടെയും സൈബർ സുരക്ഷ മുൻകരുതലുകൾ ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 
ഇന്നലെയും ഇന്നുമായി നടന്ന പരിപാടിയിൽ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുക, അടിയന്തര സൈബർ ഇടപെടലുകൾ നടത്തുക, സൈബർ തകരാറുകളും വീഴ്ചകളും മുൻകൂട്ടി കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുക തുടങ്ങിയവയുടെ മോക്ഡ്രില്ലുകൾ നടന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ ഉറപ്പാക്കുക, സൈബർ ആക്രമണങ്ങളെ കണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയുടെ ചുമതലയിൽ പെട്ടതാണ്.

Tags

Latest News