Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വിഖായ ഹജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ- ഈ വർഷത്തെ ഹജ് സേവന രംഗത്ത് സന്നദ്ധരായ വളണ്ടിയർമാരുടെ സേവനം ഉറപ്പു വരുത്തി ജിദ്ദയിൽ വിഖായ ഹജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജിദ്ദ എസ്.ഐ.സി ഓഫീസിൽ നടന്ന വിഖായ ഹജ് വളണ്ടിയർ പരിശീലന ക്യാമ്പിൽ മുസ്തഫ ഫൈസി ചേറൂർ അധ്യക്ഷത വഹിച്ചു. ഹാഫിസ് ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജാഫർ റബ്ബാനി, അൻവർ ഫൈസി, മുസ്തഫ ബാഖവി, മുജീബ് റഹ് മാനി എന്നിവർ സംസാരിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പരാമധി അംഗങ്ങളെ ഈ വർഷത്തെ ഹജ് സേവന പ്രവർത്തനങ്ങൾക്കായി വിഖായ രംഗത്തിറക്കുമെന്ന് എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, വിഖായ സൗദി നാഷണൽ കമ്മിറ്റി കൺവീനർ ദിൽഷാദ് തലാപ്പിൽ അറിയിച്ചു. വളണ്ടിയർമാർക്ക് ആവശ്യമായ പ്രാഥമിക പരിശീലനവും നിർദേശങ്ങളും സംഗമത്തിൽ നൽകി. സൗദി നാഷണൽതല ഉദ്ഘാടനം മദീനയിൽ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാർ നിർവഹിച്ചിരുന്നു.

എല്ലാം അല്ലാഹുവിൽ സമർപ്പിച്ചെത്തുന്ന ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമാണെന്ന് ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, മക്ക, മദീന എന്നിവിടങ്ങളിൽ ഹജ് ദിനങ്ങളിലാണ് നാം സേവനമനുഷ്ഠിക്കുന്നത് എന്നത് വലിയ അനുഗ്രഹമാണ്. ഇരു ലോകവും വിജയിപ്പിച്ചെടുക്കാൻ ഇതുപോലൊരു അവസരം വേറെ കിട്ടിയെന്നു വരില്ല. നല്ല നിയ്യത്തോടു കൂടി ഇറങ്ങുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും -അദ്ദേഹം പറഞ്ഞു. ജിദ്ദ എസ്.ഐ.സി ഓഫീസിൽ നടന്ന പരിപാടിയിൽ സലീം മലയിൽ സ്വാഗതവും ഷബീർ ഊരകം നന്ദിയും പറഞ്ഞു.

Tags

Latest News