മലപ്പുറത്ത് നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിച്ച് മോഷണം

മോഷണം നടന്ന മൂന്നാക്കല്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടികള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു.

വളാഞ്ചേരി-മൂന്നാക്കല്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിച്ച് മോഷണം. ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാക്കല്‍ മേലേ മസ്ജിദിലെ നേര്‍ച്ച പെട്ടികളാണ്  മോഷ്ടാവ് ആയുധമുപയോഗിച്ച് തകര്‍ത്തത്. വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളുടെ കണക്ഷനുകളും വിഛേദിച്ച നിലയിലാണ്. സെക്യൂരിറ്റി ജീവനക്കാരന്‍  ഇല്ലാത്ത സാഹചര്യം മുതലെടുത്താണ്  മോഷണം നടത്തിയത്. 80000 ത്തോളം രൂപ നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.  മസ്ജിദില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറ മറച്ചാണ് മോഷ്ടാവ് അകത്തുകയറിയിട്ടുള്ളത്. മോഷ്ടിക്കാന്‍ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച നിലയില്‍ സംഭവ സ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തു. മുമ്പും ഇതുപോലെ നേര്‍ച്ചപ്പെട്ടി കുത്തി തുറക്കാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നു വഖഫ് ബോര്‍ഡ്  സെക്യൂരിറ്റി ജീവനക്കാരനെ ഇവിടെ നിയമിച്ചിരുന്നു.
ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

Latest News