തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ തന്നെ; ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി

ഇസ്താംബൂള്‍- തുര്‍ക്കി റജബ് തയ്യിബ് ഉര്‍ദുഗാന്‍ തന്നെ ഭരിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടു രാജ്യം ഞങ്ങള്‍ ഭരിക്കുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. രണ്ടു ദശാബ്ദം തുര്‍ക്കി ഭരിച്ച ഉര്‍ദുഗാന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നേരിട്ടത്. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ വിജയം ഉറപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം പിന്നാലെ പ്രതീക്ഷിക്കുന്നു.

ജനങ്ങളര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് സ്വന്തം ജില്ലയായ ഇസ്താബൂളില്‍ ബസിനു മുകളില്‍ അനുയായികളെ അഭിസബോധന ചെയ്ത ഉര്‍ദുഗാന്‍ പറഞ്ഞു. മുഖ്യ എതിരാളി കെമാല്‍ കിലിക്ദറോഗ്ലുവിനെ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തിയ ഉര്‍ദുഗാന്‍ വോട്ട് ചെയ്തതിന് ജനങ്ങളോട് നന്ദി പറഞ്ഞു.  
അന്തിമഫലം ഔദ്യോഗികമായി  പുറത്തുവന്നിട്ടില്ല. എന്നാല്‍ എണ്ണിത്തീര്‍ന്ന ഭൂരിഭാഗം ബാലറ്റ് പെട്ടികളെയും അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഉര്‍ദോഗന്‍ ഏകദേശം 52 ശതമാനം പിന്തുണയോടെ മുന്നിലാണ്.
അല്ലാഹു അക്ബര്‍ വിളികളോടെ ഇസ്താംബൂളിലെ വസതയില്‍ ഉര്‍ദുഗാനെ അനയായികള്‍ അനുമോദിച്ചു.

 

Latest News