വിജയം പ്രഖ്യാപിച്ച് ഉർദുഗാന്‍, വീണ്ടും തുര്‍ക്കി പ്രസിഡന്റാകും

അങ്കാറ- ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചില്ലെങ്കിലും റജബ് ത്വയ്യിബ് ഉർദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റാകും. 97 ശതമാനം ബാലറ്റുകള്‍ എണ്ണിയപ്പോള്‍ എ. കെ. പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉർദുഗാന്  52.18 ശതമാനവും സി. എച്ച്. പി സ്ഥാനാര്‍ഥിയായി മത്സരിച്ച കിലിക്ഗാരോഗ്ലുവിന് 47.82 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആരും അന്‍പത് ശതമാനം വോട്ട് നേടാതിരുന്നതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയ തെരഞ്ഞെടുപ്പാണിത്.

രണ്ട് പതിറ്റാണ്ടിലേറെ കാലമായി തുര്‍ക്കി രാഷ്ട്രീയത്തിലുള്ള ഉർദുഗാന്‍ നേരത്തെ തുര്‍ക്കിയുടെ 25-ാമത് പ്രധാനമന്ത്രിയായി 2003 മുതല്‍ 2014 വരെ ഭരണം നടത്തിയിരുന്നു. തുടര്‍ന്നാണ് 2014ല്‍ തുര്‍ക്കിയുടെ 12-ാമത് പ്രസിഡന്റായി ചുമതലയേറ്റത്.

രണ്ടു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ഉര്‍ദുഗാന് ഇത്. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ തന്നെ ഭരിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. 52 ശതമാനം വോട്ടുകളോടെയാണ് ഉര്‍ദുഗാന്‍ വിജയത്തിലേക്ക് നടന്നെത്തിയതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

 

Latest News