റിയാദ്- സൗദിയിലെ മുൻ കൃഷി ജലസേചന വകുപ്പ് മന്ത്രിയും കടൽജല ശുദ്ധീകരണ ശാല പ്ലാന്റ് ഡയറക്റ്റർ ബോർഡ് (തഹ് ലിയ) ഉന്നത തല സമിതി അദ്ധക്ഷനുമായിരുന്ന ഡോ. അബ്ദുറഹ്മാൻ ആലുശൈഖ് നിര്യാതനായി 83 വയസായിരുന്നു പ്രായം. 1942 ൽ തായിഫിലായിരുന്ന ജനനം പ്രാഥമിക വിദ്യാഭ്യാസം മക്കയിലെ സ്‌കൂളുകളിലും സെക്കന്ററി സ്‌കൂൾ പഠനം റിയാദിലും പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1965 ൽ അഗ്രിക്കൾച്ചറൽ എക്കോണമിക്‌സിൽ ബിരുദം നേടി അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നുമായി ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും നേടി. പഠനത്തിനു ശേഷം രാജ്യത്തു തിരിച്ചെത്തിയ അബ്ദുറഹ്മാൻ ആലുശേഖ് ഔദ്യോഗിക ജീവിതമാരംഭിച്ചു. രാജ്യപുരോഗതിയിൽ നിസ്തുലമായ സേവനങ്ങളർപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. അബ്ദുറഹ്മാൻ ആലുശൈഖെന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.