Sorry, you need to enable JavaScript to visit this website.

19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം- സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച  ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച  രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്. രാവിലെ ആറ് മണിക്ക് മോക്‌പോൾ നടത്തും. വോട്ടെണ്ണൽ 31ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
ഒമ്പതു ജില്ലകളിലായി രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ ട്രെൻഡിൽ ലഭ്യമാകും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ: തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിലെ മുട്ടട, പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ കാനാറ, കൊല്ലം അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ. പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05 പഞ്ചായത്ത് വാർഡ്. ആലപ്പുഴ ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫീസ്. കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം. എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം. കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി.

Latest News