Sorry, you need to enable JavaScript to visit this website.

നൂറു തികച്ച് യു. എസ് നയതന്ത്രജ്ഞന്‍ കിസിഞ്ജര്‍

വാഷിംഗ്ടണ്‍- യു. എസിലെ നയതന്ത്രജ്ഞനും പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായിരുന്ന ഹെന്റി കിസിഞ്ജര്‍ക്ക് നൂറാം ജന്മദിനം. റിച്ചാര്‍ഡ് നിക്സണ്‍ യു. എസ് പ്രസിഡന്റായിരിക്കെ നടന്ന വിയറ്റ്നാം യുദ്ധം ഉള്‍പ്പെടെ അമേരിക്കയുടെ പ്രക്ഷുബ്ധ കാലത്ത് സേവനം അനുഷ്ഠിച്ച കിസിഞ്ജര്‍ ഇപ്പോഴും ആഗോള രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമാണ്. 

1923 മെയ് 27ന് ജര്‍മ്മനിയിലാണ് കിസിഞ്ജറുടെ ജനനം. 1960, 70 കാലങ്ങളില്‍ യു. എസ് വിദേശ നയത്തില്‍ വലിയ പങ്കാളിത്തമാണ് കിസിഞ്ജര്‍ വഹിച്ചത്. ഇപ്പോഴും മുതിര്‍ന്ന നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ വലിയ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. ട്രംപ് ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് ഭരണകര്‍ത്താക്കളില്‍ പലര്‍ക്കും കിസിഞ്ജര്‍ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ന്യൂയോര്‍ക്ക്, ലണ്ടന്‍, ജന്മനാടായ ജര്‍മ്മനിയിലെ ഫൂര്‍ത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കിസിഞ്ജര്‍ ഈ ആഴ്ച തന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നത്. 

2021-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള 'ദ ഏജ് ഓഫ് എഐ: ആന്‍ഡ് ഔര്‍ ഹ്യൂമന്‍ ഫ്യൂച്ചര്‍' എന്ന പേരില്‍ കിസിഞ്ജര്‍ പുസ്തകം രചിച്ചിരുന്നു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ നേരിടാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ മുന്നറിയിപ്പ് നല്‍കി.

രണ്ടു മില്യന്‍ കംബോഡിയക്കാരെ കൊന്നൊടുക്കിയ വംശഹത്യയും ഖമര്‍ റൂഷ് ഭരണകൂടത്തിന്റെ ഉദയവുമുണ്ടാവുകയും  ലാവോസിലേക്കും കംബോഡിയയിലേക്കും സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് കാരണവുമായത് കിസിഞ്ജര്‍ ആണെന്നും ആരോപണവുമുണ്ട്.

Latest News