നാല്‍പത് ച്യുയിംഗ് ഗം വിഴുങ്ങി; അഞ്ചുവയസ്സുകാരന് അടിയന്തര ശസ്തക്രിയ

വാഷിംഗ്ടണ്‍- അമേരിക്കയില്‍ 40 ച്യുയിംഗ് ഗം വിഴുങ്ങിയ അഞ്ച് വയസ്സുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി. യു.എസിലെ ഒഹിയോവിലാണ് സംഭവം. കുട്ടിയുടെ ആമാശയം ബ്ലോക്കായതിനെ തുടര്‍ന്നാണ് ശസ്തക്രിയ വേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ച്യുയിംഗ് ഗം കൂടിച്ചേര്‍ന്ന് ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തിയിരുന്നു. വയറുവേദനയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ദഹിക്കാത്ത വസ്തുക്കള്‍ ചേര്‍ന്നുള്ള എന്‍ഡോസ്‌കോപിക് ചിത്രങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടു.

 

Latest News