Sorry, you need to enable JavaScript to visit this website.

ചില വിസകളിൽ ഉള്ളവർക്ക് ഹജ് ചെയ്യാൻ അനുമതി നൽകില്ലെന്ന് ഹജ്-ഉംറ മന്ത്രാലയം

ജിദ്ദ-സൗദിയിൽ ചില വിസകളിൽ ഉള്ളവർക്ക് ഹജ് ചെയ്യാൻ അനുമതി നൽകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം ആവർത്തിച്ചുവ്യക്തമാക്കി. വിസിറ്റ്, ടൂറിസം, വർക്ക് വിസ, ട്രാൻസിറ്റ് എന്നീ വിസകളിൽ ഉള്ളവർക്ക് ഹജ് നിർവഹിക്കാൻ അനുമതി നൽകില്ലെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയിൽ ആഭ്യന്തര ഹജ് അനുമതി ലഭിച്ചവർ ഒഴികെ മറ്റുള്ള ഒരാൾക്കും ഹജ് വിസയില്ലാതെ ഹജ് നിർവഹിക്കാൻ അനുമതി നൽകില്ല. അവർ രാജ്യത്ത് എത്തുന്നത് ഹജ് വിസയിൽ ആയിരിക്കണം. അനുമതിയില്ലാതെ ഹജ് ചെയ്യുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
 

Latest News