മക്ക- വിദേശങ്ങളില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ആയിരത്തിഅഞ്ഞൂറോളം ജീവനക്കാര്‍ക്കും ഗൈഡുകള്‍ക്കും പരിശീലനം നല്‍കി.
ഹജ് തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനമെന്ന് ഗൈഡന്‍സ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യാസര്‍ കുര്‍ദി പറഞ്ഞു. ഇത്തവണ പരിശീലന പരിപാടി നേരത്തെയാണ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളുള്ള ബസുകളില്‍ മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കൃത്യമായ ലൊക്കേഷനുകള്‍ മാപ്പ് ഉപയോഗിച്ച് കണ്ടെത്താനുമുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.






