Sorry, you need to enable JavaScript to visit this website.

സൗദി വിസക്ക് വിരലടയാളം, നടപ്പാക്കാനുള്ള തീരുമാനം നീട്ടി

ജിദ്ദ-സൗദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാൾ വരെയാണ് നീട്ടിയത്. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എംപ്ലോയ്മെന്‍റ് വിസക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. വിസിറ്റ് വിസക്ക് ബയോമെട്രിക് സംവിധാനം ആവശ്യമാണെന്ന രീതി തുടരും. വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് പോയി വിരലടയാളം നല്‍കിയാല്‍ മാത്രമേ വിസിറ്റ് വിസയുടെ നടപടിക്രമങ്ങള്‍ തുടരൂ. 
 

Latest News