Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മത നിരപേക്ഷതയുടെ അടിസ്ഥാനങ്ങളെ നരേന്ദ്ര മോദിയും കൂട്ടരും വെല്ലുവിളിക്കുന്നു -റസാഖ് പാലേരി

തിരുവനന്തപുരം - ദേശീയ തലത്തിൽ നടത്തുന്ന ഔദ്യോഗിക പരിപാടികൾ ബോധപൂർവം ഹിന്ദുത്വ ആശയങ്ങളുടെയും ഹിന്ദു രാഷ്ട്ര ചിഹ്നങ്ങളുടെയും പ്രദർശനോത്സവമാക്കി മാറ്റുന്ന ഏർപ്പാട് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലും ബി.ജെ.പി തുടർന്നിരിക്കുകയാണ്. സ്‌റ്റേറ്റിന് മതാഭിമുഖ്യമില്ലെന്നും സ്‌റ്റേറ്റ് എല്ലാ മതങ്ങളോടും സമദൂരം പാലിക്കുമെന്നുമുള്ള ഇന്ത്യൻ മത നിരപേക്ഷതയുടെ അടിസ്ഥാനങ്ങളെയാണ് ഇതുവഴി നരേന്ദ്ര മോദിയും കൂട്ടരും വെല്ലു വിളിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയിൽ പറഞ്ഞു. 

ഉദ്ഘാടന പരിപാടി എന്നതിനേക്കാൾ ഇത് ഹിന്ദുത്വയുടെ വിളംബരമാണ്. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിലും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനത എന്ന നിലയിലും നാം ഈ കാര്യപരിപാടികളെയും അതിന്റെ ഉള്ളടക്കങ്ങളെയും അത് മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക മേധാവിത്വങ്ങളെയും സമ്പൂർണ്ണമായും നിരാകരിക്കുന്നു. 

ജനാധിപത്യത്തിലും ഭരണകൂട മതനിരപേക്ഷതയിലും വിശ്വസിക്കുന്ന പൗരസഞ്ചയത്തിന്റെ വിസമ്മതം രേഖപ്പെടുത്തിക്കൊണ്ടല്ലാതെ ഈ പാർലമെന്റ് ഉദ്ഘാടനത്തെ ചരിത്രത്തിൽ രേഖപ്പെടുത്താൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 
 

Latest News