Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം കൂടുമെന്ന് മോഡി

ന്യൂദൽഹി- ഇന്ത്യയിൽ എം.പിമാരുടെ എണ്ണം കൂടുമെന്നും അതിന് അനുസരിച്ചാണ് പാർലമെന്റിന്റെ പുതിയ മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വരാനിരിക്കുന്ന കാലത്ത് സീറ്റുകളുടെയും എം.പിമാരുടെയും എണ്ണം കൂടാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇക്കാലത്തിന്റെ ആവശ്യം എന്ന നിലയിൽ കൂടുതൽ സൗകര്യങ്ങളോടെ പാർലമെന്റ് മന്ദിരം പണികഴിപ്പിച്ചതെന്നും മോഡി പറഞ്ഞു. പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളുണ്ട്. ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. അറുപതിനായിരത്തിലധികം തൊഴിലാളികളാണ് പാർലമെന്റ് നിർമാണത്തിന്റെ ഭാഗമായത്. ഇന്ത്യയുടെ വളർച്ചക്കൊപ്പം ലോകത്തിന്റെ പുരോഗതിക്കും പുതിയ പാർലമെന്റ് വഴിയൊരുക്കും. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആഗോള ജനാധിപത്യത്തിന്റെ അടിത്തറ കൂടിയാണ് അത്. ജനാധിപത്യം എന്നത് നമ്മുടെ സംസ്‌കാരവും ആശയവും പാരമ്പര്യവുമാണെന്നും ഇന്ത്യ മുന്നോട്ടുനീങ്ങുമ്പോൾ ലോകവും അതിന് അനുസരിച്ച് ചലിക്കുമെന്നും മോഡി പറഞ്ഞു.
 

Latest News