Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് സായുധ സേനയില്‍ സ്വവര്‍ഗ ലൈംഗികത തടയാന്‍ ഷോക്ക് ചികിത്സ നല്‍കി

ലണ്ടന്‍-ബ്രിട്ടീഷ് സായുധ സേനയില്‍ പട്ടാളക്കാരുടെ സ്വവര്‍ഗഭോഗം ചികിത്സിക്കുന്നതിന്റെ ഭാഗമായി ഷോക്ക് ചികിത്സ നല്‍കി. യു.കെ സായുധ സേനകളിലെ സ്വവര്‍ഗരതിയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

സൈനിക ഉദ്യോഗസ്ഥരെ പരിവര്‍ത്തന ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ അടുത്തേക്ക് റഫര്‍ ചെയ്തിരുന്നുവെന്ന് അന്വേഷണ വിവരങ്ങള്‍ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടായിരത്തോളം സ്വവര്‍ഗ പ്രേമികള്‍ക്കെതിരെ  ഇലക്‌ട്രോഡുകളുടെ ഉപയോഗം, ബ്ലാക്ക്‌മെയില്‍, ലൈംഗികാതിക്രമം എന്നിവ വിശദീകരിക്കുന്ന ആയിരത്തിലധികം സാക്ഷിമൊഴികളാണ് പഠന റിപ്പോര്‍ട്ടിലുള്ളത്.

ഷോക്ക് ചികിത്സക്ക് ഇരയായ ഒരു മുന്‍ പട്ടളാക്കരന്റെ മൊഴി ഇങ്ങനെ:
എന്നെ അവര്‍ ഒരു ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റിനെ കാണാന്‍ അയച്ചു. അവിടെ  ഇലക്ട്രോഡുകള്‍ എന്റെ തലയില്‍ വെക്കുകയും പുരുഷന്മാരുടെ ചിത്രങ്ങള്‍ കാണിക്കുകയും എന്റെ വികാരം ഉണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ എന്നെ സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിക്കുകയും വൈദ്യുതാഘാതം നല്‍കുകയും ചെയ്തു.എന്റെ ശരീരത്തില്‍ ചില തരത്തിലുള്ള ചതവുകളും പൊള്ളല്‍ അടയാളങ്ങളും ഉണ്ടായിരുന്നു. അവിടെയും അവര്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചു.

റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു. റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചതായി അവര്‍ പറഞ്ഞു. പട്ടളാത്തിലുണ്ടായിരുന്ന ഞങ്ങളുടെ എല്‍ജിബിടി+ വിമുക്തഭടന്മരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രതിരോധത്തില്‍ അവരുടെ സേവനത്തിന് നന്ദിയുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

1967 മുതല്‍ സ്വവര്‍ഗരതി നിയമവിധേയമാണെങ്കിലും സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് വിലക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സ്വവര്‍ഗാനുരാഗികള്‍ക്കും ലെസ്ബിയന്‍മാര്‍ക്കും  മൂന്ന് പതിറ്റാണ്ടിലേറെയായി ഉണ്ടായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.

 

Latest News