ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം,  60 വയസ്സുള്ള പരിശീലകന്‍ അറസ്റ്റില്‍ 

പേരാമ്പ്ര- ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. പതിനെട്ടുകാരിയുടെ പരാതിയില്‍ പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്ടറായ അനില്‍ കുമാറാണ് (60) അറസ്റ്റിലായത്. ഇയാളെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.മേയ് ആറിനും 25നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ പരിശീലനം നല്‍കുന്നതിനിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി.

Latest News