വ്യാജ ഏറ്റുമുട്ടലുകള്‍: യുപി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് വര്‍ധിച്ച വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി.യു.സി.എല്‍) സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ബിജെപി സര്‍ക്കാരിന്റെ മറുപടി തേടിയത്.

അഞ്ഞൂറോളം ഏറ്റുമുട്ടലുകളാണ് പോലീസ് ഏതാനും മാസങ്ങള്‍ക്കിടെ പോലീസ് യുപിയില്‍ നടത്തിയതെന്നും ഇതില്‍ 58 പേരാണ് ദുരൂഹമായി കൊല്ലപ്പെട്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമ്മീഷനെ ഹര്‍ജയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
 

Latest News