കെഎസ്ആര്‍ടിസി ബസില്‍  നഴ്‌സിനും രക്ഷയില്ല 

തിരുവനന്തപുരം- തിരുവന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നഴ്സിനു നേരേ പീഡനശ്രമം. കഴിഞ്ഞ ദിവസം രാത്രി 10ന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്.പ്രതി ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി ബസ് തടഞ്ഞു നിര്‍ത്തിയാണ് പ്രതിയെ പിടികൂടി പോലീസിനേല്‍പിക്കുകയായിരുന്നു.

Latest News