വിവാഹിതനാവാന്‍ ആധാര്‍ തിരുത്തിയ  യുവാവിനെ അറസ്റ്റ് ചെയ്തു 

പുനെ-പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 20കാരനെതിരെ വധുവിന്റെ പിതാവിന്റെ പരാതി. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പ് നടത്തി മകളെ വിവാഹം ചെയ്തെന്നാണ് ആരോപണം. പരാതിക്ക് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സ് പൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും വ്യാജ ആധാര്‍ കാര്‍ഡും നിര്‍മിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഗണേഷ് ദത്താത്രേയ ജാദവ് എന്ന യുവാവിനെതിരെയാണ് അളന്ദി പോലീസ് കേസെടുത്തത്. ശൈശ വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പ്രായം എത്രയാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Latest News