Sorry, you need to enable JavaScript to visit this website.

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം- നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പില്‍ മെഹര്‍ബയില്‍ സുബിന്‍ (19), ഇരപ്പില്‍ ചരുവിള വീട്ടില്‍ അഫ്സല്‍ (17) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് കല്ലുവെട്ടാംകുഴിയിലുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. 
 
പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സുബിന്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജയിച്ചു നില്‍ക്കുകയായിരുന്നു അഫ്സല്‍.

Latest News