ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങി വണ്ടി ചെക്ക് നല്‍കി തട്ടിപ്പ്; പ്രതി അറസ്റ്റില്‍

കൊച്ചി-ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങി വണ്ടി ചെക്ക് നല്‍കി വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. കാക്കനാട് മാവേലി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് മൊത്ത വില്‍പ്പന ശാലയില്‍ നിന്ന് റീട്ടെയില്‍ വില്‍പനാക്കാണെന്ന് പറഞ്ഞു ആറ് ലക്ഷം രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ ബണ്ടിലുകള്‍ വാങ്ങിയശേഷം പണം കൊടുക്കാതെ ചതിച്ചതിനാണ്പറവൂര്‍ മന്നം മനക്കപ്പടിയിലുള്ള ചന്ദനത്തോപ്പില്‍ വീട്ടില്‍ ഷിബില്‍ റഹ്മാനെ അറസ്റ്റ് ചെയ്തത്.  

സ്ഥാപനങ്ങളില്‍ എത്തുന്ന പ്രതി വളരെ വിദഗ്ധമായി ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിച്ച ശേഷം ഉല്‍പ്പന്നങ്ങളെല്ലാം വണ്ടിയില്‍ കയറ്റി പെയ്‌മെന്റിനു ശ്രമിക്കുമ്പോള്‍ പ്രതിയുടെ മൊബൈല്‍ ഫോണിലൂടെയുള്ള ഓണ്‍ലൈന്‍ ഇടപാട് നടക്കാതെ വരും. വൈകുന്നേരം ബാങ്ക് ഇടപാടുകള്‍ അവസാനിച്ചതിനുശേഷം ഉള്ള സമയമാണ് പ്രതി തട്ടിപ്പിനു വേണ്ടി തെരഞ്ഞെടുത്തിരുന്നത് യാതൊരു സംശയത്തിനും ഇട നല്‍കാതെ പലവട്ടം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ പ്രതി ശ്രമിക്കുന്നു.വലിയ ബണ്ടിലുകളാക്കി ചരക്ക് വാഹനത്തില്‍ കയറ്റി പോയത് കൊണ്ട് യാതൊരു നിര്‍വാഹവും ഇല്ലാതെ സ്ഥാപന ഉടമ ഒടുവില്‍ പ്രതി നല്‍കിയ ക്യാഷ് ചെക്ക് സ്വീകരിക്കുവാന്‍ തയ്യാറാവുന്നു. അക്കൗണ്ടില്‍ പണം ഉണ്ടെന്നും പിറ്റേദിവസം രാവിലെ ബാങ്ക് തുറക്കുമ്പോള്‍ തന്നെ ചെക്ക് പണമാക്കാം എന്നും  ഉള്ള ഉറപ്പിലാണ് പ്രതി ചെക്ക് നല്‍കുന്നത്. അക്കൗണ്ടില്‍ പണം ഇല്ലെന്നും പ്രതി തന്നെ വഞ്ചിക്കുകയാണ് എന്ന് മനസ്സിലാക്കിയതോടെ സ്ഥാപനം ഉടമചരക്ക് ഇറക്കി വച്ചിരിക്കുന്നകടയില്‍ എത്തി പക്ഷേ ചരക്ക് രാത്രി തന്നെ അവിടെ നിന്നും മറ്റൊരു രഹസ്യസങ്കേതത്തിലേക്ക് മാറ്റിയിരുന്നു.

2021 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ ആലുവ ഇടയപ്പുറം ഭാഗത്ത് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍ ബണ്ടിലുകള്‍ കോടതി ഉത്തരവ് പ്രകാരം കണ്ടെടുത്തിരുന്നു ആലപ്പുഴ ജില്ലയിലും മൂവാറ്റുപുഴ പെരുമ്പാവൂര്‍ തുടങ്ങിയ ഭാഗങ്ങളിലും പ്രതി നിരവധി പേരെ ഇത്തരത്തില്‍ ചതി ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞുനിരവധി പേരാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണങ്ങളുമായി എത്തുന്നത്.നേരത്തെ തട്ടിപ്പിനിരയായ ആളുകള്‍ ചേര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രതിയുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഉപേക്ഷിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഏലൂര്‍  പാതാളം ഭാഗത്തുനിന്നാണ്തൃക്കാക്കരപോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ആര്‍ ഷാബു,സബ് ഇന്‍സ്‌പെക്ടര്‍റഫീഖ്, സീനിയര്‍ സി പി ഒ ജാബിര്‍ സലിം, സോണി യോഹന്നാന്‍, സി പി ഒനൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് ഏലൂര്‍ പാതാളം ഭാഗത്തു നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News