ശരീരത്തില്‍ ഒളിപ്പിച്ച നാല് കാപ്‌സ്യൂളില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം; പിടിച്ചത് പോലീസ്

കൊണ്ടോട്ടി-ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തിയ 1158  ഗ്രാം സ്വര്‍ണം കരിപ്പൂര്‍ പോലീസ് പിടികെൂടി. കണ്ണൂര്‍ ചേളേരി അബ്ദുല്‍ സലിം (33) ആണ് 1158 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം നാലു കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ആഭ്യന്തര വിപണിയില്‍ 73 ലക്ഷം രൂപ വില ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ്  ഇയാള്‍ കരിപ്പൂരിലെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറും.ഈ വര്‍ഷം കരിപ്പൂരില്‍ പോലീസ്  പിടികൂടുന്ന 19ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

 

Latest News