ഹജ് വെയ്റ്റിംഗ് ലിസ്റ്റിലെ കൂടുതല്‍ പേര്‍ക്ക് അവസരം

കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് അപേക്ഷിച്ച് വെയ്റ്റിംങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1171 മുതല്‍ 1412 വരെയുള്ളവര്‍ക്ക് കൂടി ഹജിന് അവസരം. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ്് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംപാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തില്‍ പണമടക്കണം.
കരിപ്പൂര്‍ 3,53,313 രൂപ, കൊച്ചി 3,53,967 രൂപ, കണ്ണൂര്‍    3,55,506 രൂപയുമാണ് അടക്കേണ്ടത്. അപേക്ഷാ ഫോറത്തില്‍ ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 16,344 രൂപ കൂടി അധികം അടക്കണം.
  അപേക്ഷകരുടെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട്,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ഹജ് അപേക്ഷ ഫോം അനുബന്ധ രേഖകള്‍ എന്നിവ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസ്സില്‍ ഈ മാസം 31നകം നല്‍കണം. വിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈയിനര്‍മാരുമായി ബന്ധപ്പെടണം.

 

Latest News