ഇതൊരിക്കലും ഫാമിലി ഗ്രൂപ്പില്‍ വിടാന്‍ പാടില്ലായിരുന്നു, യുവാവിനു പറ്റിയ അക്കിടി

മുംബൈ- ഫാമിലി ഗ്രൂപ്പില്‍ യുവാവ് ബിയറിന്റെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്  അമ്പരന്ന് മാതാപിതാക്കള്‍. നീ ബിയര്‍ കുടിക്കാന്‍ തുടങ്ങിയോ എന്ന് അമ്മ ചോദിച്ചതോടെ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ സഹോദരി ആവശ്യപ്പെട്ടെങ്കിലും അവിടേയും യുവാവിന് തെറ്റുപറ്റി. പരിഭ്രാന്തിക്കിടെ, എല്ലാവര്‍ക്കുമായി ചിത്രം ഡിലീറ്റി ചെയ്യുന്നതിനു പകരം യുവാവ് തനിക്ക് മാത്രമാണ് ചിത്രം ഒഴിവാക്കിയത്.
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു യുവാവ്. സന്തോഷ നിമിഷം കുടുംബവുമായി പങ്കിടാനാണ് ബിയര്‍ ചിത്രം ഷെയര്‍ ചെയ്തത്.  
സഹോദരി സാനിയ യുവാവിന് പേഴ്‌സണല്‍ മെസേജ് അയച്ചാണ് ഫാമിലി ഗ്രൂപ്പ് ചാറ്റില്‍ നിന്ന് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച സാനിയ, 'ഒരു തരത്തിലും സഹോദരന്‍ ഇത് ഫാമിലി ഗ്രൂപ്പില്‍ അയക്കാന്‍ പാടില്ലായിരുന്നുവെന്ന് കുറിച്ചു.

 

Latest News