Sorry, you need to enable JavaScript to visit this website.

ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിലിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ - തുറവൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിച്ച് ഭാര്യ മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതിയാണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ജ്യോതി ലോറിക്കടിയിൽപ്പെട്ട് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചതായി കുത്തിയതോട് പോലീസ് പറഞ്ഞു.
 

Latest News