കേരളത്തില്‍ സ്വര്‍ണ വില ഇടിഞ്ഞു 

കോഴിക്കോട്- സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെയിടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 44,440രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,555 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഴ്ചകള്‍ക്ക് ശേഷമാണ് പവന്‍ ഈ നിരക്കിലെത്തിയത്.
സ്വര്‍ണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് സൂചന. സ്വര്‍ണ വില ഇനിയും കുറയുമോയെന്നാണ് സ്വര്‍ണപ്രേമികള്‍ ചോദിക്കുന്നത്. അതേസമയം. വെള്ളി ഗ്രാമിന് 77 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
 

Latest News