Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

തായ്‌ലന്റിൽ കുടുങ്ങിയ വിനോദയാത്രാ സംഘത്തെ മന്ത്രി ഇടപെട്ട് തിരിച്ചെത്തിച്ചു,ട്രാവൽ ഏജന്റ് ഒളിവിൽ

കൊച്ചി- ഏറ്റുമാനൂരിലെ ട്രാവൽ ഏജൻസി ഉടമയുടെ ചതിയിൽപ്പെട്ട് തായ്ലന്റിൽ കുടുങ്ങിയ വിനോദയാത്രാസംഘം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽകെയർ ഏജൻസി ഉടമ അഖിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.അധ്യാപകർ,ഡോക്ടർ, ടെക്നോപാർക്ക് ജീവനക്കാരൻ,മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം 20നാണ് കൊച്ചിയിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ തായ്ലൻഡിലേക്ക് പുറപ്പെട്ടത്. അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്ലൻഡിലെ ട്രാവൽ ഏജന്റ്. രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാപരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെ സംഘം നടത്തിയ അന്വേഷണത്തിലാണ് ചതിയിൽപ്പെട്ട വിവരം അറിഞ്ഞത്. തൊട്ടുപിന്നാലെ കാർലു പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി സംഘത്തെ ഭീഷണിപ്പെടുത്തി. കേരള ഏജന്റ് ഒരു രൂപ പോലും നൽകിയിട്ടില്ല, ചാർട്ടനുസരിച്ചുള്ള പ്രോഗ്രാം നടക്കണമെങ്കിൽ മുഴുവൻ തുകയും നൽകണം, ഇല്ലെങ്കിൽ പാസ്പോർട്ട് പിടിച്ചുവെക്കും, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് റദ്ദു ചെയ്യും, പട്ടായ പോലീസിൽ പരാതി നൽകി കുടുക്കും എന്നൊക്കെയായിരുന്നു ഭീഷണി.പ്രശ്നം സങ്കീർണമായതോടെ രാത്രി എട്ടോടെ സംഘത്തിലെ മാധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു.മന്ത്രിയുടെ നിർദേശപ്രകാരം തായ്‌ലീന്റിലുള്ള കോട്ടയം സ്വദേശിയായ അജയൻ വർഗീസ് ഇടപെടുകയും സംഘത്തിന് സുരക്ഷിത യാത്രയൊരുക്കുകയും ചെയ്തു.അഖിലിനെതിരെ പോലീസ് അന്വേഷണം തുടങ്ങി.

Latest News