Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

കത്തെഴുതി വെച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ ഫര്‍ഹാന, പീഡനത്തിന് അകത്തായി ഷിബില്‍

കോഴിക്കോട് - കോഴിക്കോട്ടെ ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ധിഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ഉപേക്ഷിച്ച കേസിലെ കൂട്ടു പ്രതികളായ ഷിബിലും ഫര്‍ഹാനയും നേരത്തെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ കാറല്‍മണ്ണയിലെ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയെന്ന് പരാതി നല്‍കിയിരുന്നു. സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതി വെച്ചാണ് ഫര്‍ഹാന പോയത്. അന്ന് ഫര്‍ഹാന ഷിബിലിനൊപ്പം ചെന്നൈയിലേയ്ക്ക് പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലിനെതിരെ ഫര്‍ഹാന വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്‌സോ കേസ് നല്‍കിയിരുന്നു. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിനെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഇതിനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നുവത്രേ. 2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് 2021ലാണ് ഷിബിലിനെതിരെ  കേസ് കൊടുക്കുന്നത്. ഈ കേസില്‍ അറസ്റ്റിലായ ഷിബിലിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഷിബില്‍ ആലത്തൂര്‍ സബ് ജയിലിലായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങിയ ഷിബില്‍ പിന്നീട് ഫര്‍ഹാനയുമായി അടുപ്പത്തിലാകുകയായിരുന്നു.

Latest News