Sorry, you need to enable JavaScript to visit this website.

വഹാബ് വിഭാഗത്തിന്റെ ശക്തി പ്രകടനമായി കോഴിക്കോട്ട് ഐ.എന്‍.എല്‍ റാലി

കോഴിക്കോട്- ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സെക്കുലര്‍ ഇന്ത്യ റാലി സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു വര്‍ഷത്തിലധികമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ റാലി വഹാബ് വിഭാഗത്തിന്റെ ശക്തി പ്രകടനമായി മാറി.  ബഹുജന റാലി കലാ വാദ്യ മേളഘോഷങ്ങളോടെ മുതലക്കുളം മൈതാനിയില്‍ നിന്ന് വൈകീട്ട് നാല് മണിക്ക് ആരംഭിച്ചു. നഗരത്തെ ആവേശത്തിലാക്കി കടന്നുപോയ റാലി കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പിസി കുരീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മായില്‍ അധ്യക്ഷനായിരുന്നു.
അഡ്വ പിടിഎ റഹീം എംഎല്‍എ, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി,എല്‍ഡിഎഫ് കോഴിക്കോട് ജില്ല കണ്‍വീനര്‍ മുക്കം മുഹമ്മദ്, അഡ്വ സഫറുല്ല, സലീം മടവൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ശബീല്‍ ഐദ്‌റൂസി തങ്ങള്‍, എന്‍ അലി അബ്ദുല്ല(ഓര്‍ഫനെജ് കണ്ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ), മുക്കം ഉമര്‍ ഫൈസി(സെക്രട്ടറി സമസ്ത മുശാവറ),തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ),  ഫാദര്‍ ഡോ.മാത്യൂസ് വഴക്കുന്നം, ബഷീര്‍ അഹമ്മദ് (പ്രസിഡന്റ് ഐഎന്‍എല്‍ തമിഴ്‌നാട്),ഷബീര്‍ ഖാദിരി (പ്രസിഡന്റ് ഗുജറാത്ത് ഐഎന്‍എല്‍), മനോജ് സി നായര്‍, എഎം അബ്ദുള്ളക്കുട്ടി, സത്താര്‍ കുന്നില്‍, ഒപിഐ കോയ, ഒപി റഷീദ്, സനല്‍കുമാര്‍ കാട്ടായിക്കോണം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ദേവര്‍കോവിലിന്റെ നേതൃത്വത്തിലുള്ള വിഭാഗം
കോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു. റാലിക്കെതിരെ പോലീസിലും ഡിടിപിസിയിലും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. മന്ത്രി വിഭാഗത്തിന്റെ നിരന്തരമായ വേട്ടയാടലുകള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കള്‍ക്കും പരാതി നല്‍കുമെന്ന് വഹാബ് വിഭാഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെപി ഇസ്മായില്‍ പറഞ്ഞു.

 

Latest News