VIDEO മാശാ അല്ലാഹ്, തബാറക്കല്ലാഹ്... ബഹിരാകാശത്തുനിന്ന് മക്കയും മദീനയും പകര്‍ത്തി റയാന

റിയാദ്- സൗദി ബഹിരാകാശ സഞ്ചാരി റയാന അല്‍ ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് രാത്രി പകര്‍ത്തിയ മക്കയുടേയും മദീനയുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാത്രി മക്കയ്ക്കും മദീനയ്ക്കും മുകളിലൂടെ കടന്നുപോകുന്നതാണ് റക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലിപ്പിലുള്ളത്.
നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച  പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉള്‍പ്പെടുന്ന സംഘം ബഹിരാകാശ നിലയത്തില്‍ എത്തിയത്. ബഹിരാകാശത്ത് എത്തിയ അറബ് മുസ്ലിം ലോകത്തെ ആദ്യത്തെ വനിതയാണ് റയാന അല്‍ ബര്‍നാവി. പത്ത് ദിവസം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന റയാനയും അലിയും 14 പരീക്ഷണങ്ങള്‍ നടത്തും.

 

Latest News