കോടീശ്വരനായ ഭര്‍ത്താവിന്റെ പണം ചെലവഴിക്കല്‍ ഹോബിയാക്കി യുവതി

ലണ്ടന്‍- കോടീശ്വരനായ ഭര്‍ത്താവിന്റെ പണം ഷോപ്പിംഗിനായി ചെലവഴിക്കുകയാണ് തന്റെ ആഡംബര ഹോബിയെന്ന് വെളിപ്പെടുത്തി യുവതി. അതിരുകടന്ന ജീവിതശൈലിയെ കുറിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുാനും സൗദി എന്നുപേരുള്ള യുവതിക്ക് മടിയില്ല. എക്‌സ്‌ക്ലൂസീവ് വെക്കേഷന്‍ മുതല്‍ ആഡംബര ഡൈനിംഗ് അനുഭവങ്ങള്‍ വരെ തന്റെ ആഡംബര ജീവിതശൈലിയെകുറിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നു.
ഭര്‍ത്താവായ ജമാലിന്റെ മാനസികാവസ്ഥ അനുസരിച്ച് 73 ലക്ഷം രൂപവരെ ഒരു ഷോപ്പിംഗിനായി  ചെലവഴിക്കുമെന്ന് സൗദി കവര്‍ റിയല്‍ ലൈഫിനോട് പറഞ്ഞു.
സൗദിയുടെ പ്രിയപ്പെട്ട ഡിസൈനര്‍ ഡിയോറാണ്. അതേസമയം അവളുടെ ഭര്‍ത്താവ് ഹെര്‍മിസിനെയാണ് ഇഷ്ടപ്പെടുന്നത്.
രണ്ടു പേര്‍ക്കും മാലദ്വീപിനെ ഇഷ്ടപ്പെടുന്നുവെന്നും  ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ലണ്ടനിലേക്ക് പോകാറുണ്ടെന്നും അവര്‍ പറഞ്ഞു. സീഷെല്‍സില്‍നിന്നാണ് തിരിച്ചെത്തിയതെന്നും അടുത്തതായി ജപ്പാനിലേക്ക് പോകാനാണ് ആഗ്രഹമെന്നും സൗദി പറഞ്ഞു.
ആറ് വയസ്സ്  സസെക്‌സിലായിരുന്നു താമസം. അതിനുശേഷം കുടുംബം ദുബായിലേക്ക് മാറി. ഭര്‍ത്താവ് ജമാല്‍ യു.എ.ഇ പൗരനാണ്.
ദുബായിലെ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിവാഹിതരമായിട്ട് രണ്ട് വര്‍ഷമായി.
ജമാല്‍ ഒരു ബിര്‍ക്കിന്‍ ബാഗും രണ്ട് കാറുകളും സമ്മാനമായി നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ക്ക് ഇപ്പോള്‍ അനുയോജ്യമായ കാറുകളുണ്ട്.

 

Latest News