Sorry, you need to enable JavaScript to visit this website.

ജോര്‍ദാന്‍ കിരീടാവകാശിക്ക് വിവാഹം, വധു സൗദി സുന്ദരി

അമ്മാന്‍- ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ സൗദി വനിത രജ്‌വഅല്‍ സെയ്ഫിനെ ജൂണ്‍ ഒന്നിന് വിവാഹം കഴിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെയും റാനിയ രാജ്ഞിയുടെയും മകനായ കിരീടാവകാശി അല്‍ ഹുസൈന്റെ വിവാഹം 2023 ലെ ഏറ്റവും വലിയ രാജകീയ ആഘോഷമായിരിക്കും.
രജ്‌വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സെയ്ഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സെയ്ഫ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. 1994 ഏപ്രില്‍ 28-ന് റിയാദിലാണ് അല്‍-സെയ്ഫ് ജനിച്ചത്. സൗദി വ്യവസായി ഖാലിദ് അല്‍ സെയ്ഫും അസ്സ അല്‍ സുദൈരിയുമാണ് മാതാപിതാക്കള്‍. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. ഡിസൈനിംഗ്, കുതിരസവാരി എന്നിവയാണ് ഹോബികള്‍. 28 ാം ജന്മദിനത്തില്‍, ഒരു കുതിരയ്ക്കൊപ്പമുള്ള അല്‍ സെയ്ഫിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോര്‍ട്രെയ്റ്റ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു.
അല്‍ ഹുസൈന്‍ രാജകുമാരന്‍ രാജാവായി സിംഹാസനം ഏറ്റെടുക്കുമ്പോള്‍  'ജോര്‍ദാനിലെ കിരീടാവകാശി' ആയിരിക്കും രജ്‌വ.

 

Latest News