മലപ്പുറം-പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജീവനൊടുക്കിയ സി.പി.എം പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. ശനിയാഴ്ച രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ ഈ മനുഷ്യന് നീതി കിട്ടണമെന്നും ജോയ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് റസാഖിനെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സഞ്ചിയും ഒരു ബോര്‍ഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികള്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരന്‍ ജമാല്‍ ആരോപിച്ചു.
വി.എസ് ജോയിയുടെ കുറിപ്പ് വായിക്കാം
ഇത് റസാഖ് പയമ്പ്രോട്ട്.. സി.പി.എമ്മിന്റെ സാംസ്‌കാരിക മുഖം.. പാര്‍ട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍.. കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ മുന്‍ സെക്രട്ടറി.. സ്വന്തം വീടും സ്വത്തും സി.പി.എമ്മിന്റെ പേരില്‍ എഴുതി വെച്ച പാര്‍ട്ടി സ്‌നേഹി..ഇന്ന് ഒരു തുണ്ട് കയറില്‍ സി.പി.എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു..
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം.. മരണവും ഒരു സമരമാണ് എന്ന് എഴുതിയ കുറിപ്പും പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തില്‍ കെട്ടിയാണ് തൂങ്ങിമരിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫിന്റെ പ്രതിഷേധ മാര്‍ച്ച്..