Sorry, you need to enable JavaScript to visit this website.

ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയില്‍ ഇറക്കി; യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി- കോഴിക്കോട് ഇറങ്ങേണ്ട ജിദ്ദ വിമാനം കൊച്ചിയിലിറക്കിയതില്‍ പിന്നാലെ പ്രതിഷേധവുമായി യാത്രക്കാര്‍. വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
 എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോടേക്ക് യാത്രക്കാരെ എങ്ങനെ എത്തിക്കമെന്നോ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് ഭക്ഷണം പോലും എത്തിച്ചുതന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

സ്‌പെയിസ് ജെറ്റ്  വിമാനമാണ് കൊച്ചിയിലിറക്കിയത്. ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം വെള്ളി പുലര്‍ച്ചെ നാലിനാണ് പുറപ്പെട്ടത്. ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.

 

Latest News