ലാന്‍ഡ് ചെയ്യുംമുമ്പേ വിമാനത്തിന്റെ വാതില്‍ തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍

ദേഗു- വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുമ്പേ വാതില്‍ തുറന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയിലെ ദേഗുവിലാണ് സംഭവം. ഇയാള്‍  എമര്‍ജന്‍സി ഡോര്‍ തുറന്നപ്പോള്‍ വിമാനം 250 മീറ്റര്‍ ഉയരത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 194 യാത്രാക്കരാണ് ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്നത്.
ശ്വാസതടസ്സം അനുഭവപ്പെട്ട ഏതാനും യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News