പതിനേഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ദല്‍ഹിയില്‍ വാടകവീട്ടില്‍ കണ്ടെത്തി

ന്യൂദല്‍ഹി - പതിനേഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ദല്‍ഹിയില്‍ വാടകവീട്ടില്‍ കണ്ടെത്തി.  2006 ല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് മാതാപിതാക്കളുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്. ന്യൂദല്‍ഹിയിലെ ഗോകല്‍പുരിയിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. സീമാപുരി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു, 2006 ലാണ് അന്ന് ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് ദീപക് എന്നയാളോടൊപ്പ പോയ പെണ്‍കുട്ടി ഉത്തര്‍പ്രദേശില്‍ ഇയാളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇയാളുമായി തെറ്റിപ്പിരിഞ്ഞ് ലോക്ക്ഡൗണ്‍ കാലത്താണ് ദല്‍ഹിയിലെ ഗോകല്‍പുരിയില്‍ താമസം തുടങ്ങിയതെന്നും പൊലീസ് അറിയിച്ചു.

 

Latest News