തിരൂരിലെ വ്യവസായിയുടെ കൊലപാതകം; പിടിയിലായ പെണ്‍കുട്ടിയുടെ സഹോദരനും കസ്റ്റഡിയില്‍

കോഴിക്കോട് - തിരൂരിലെ വ്യവസായിയെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് പിടിയിലായ ഫര്‍ഹാന എന്ന പെണ്‍കുട്ടിയുടെ സഹദോരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട് സിദ്ധിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായ  ഷിബിലിയെയും പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും  ചെന്നൈ പോലീസ് പിടികൂടിയിരുന്നു. ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂറിനെ പാലക്കാട് ചളവറയിലെ വീട്ടില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  സിദ്ദിഖ് കൊല്ലപ്പെട്ട കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ്  ഹോമിലേക്ക് ട്രോളി ബാഗുമായി ഷുക്കൂര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തത്. 
കഴിഞ്ഞ മാസം പതിനെട്ടിന് പിതാവിനെ കാണാതായ ശേഷം അക്കൗണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടതായി  സിദ്ധിഖിന്റെ മകന്‍ ഷഹദ് മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ച് ദിവസം മുന്‍പ് മാത്രമാണ് ഷിബിലി സിദ്ധിഖിന്റെ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഷിബിലിയെ ഈ മാസം 18 ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഷഹദ് പറഞ്ഞു. അതിന് ശേഷമാണ് സിദ്ധിഖിനെ കാണാതായതെന്നും മകന്‍ വ്യക്തമാക്കി. പതിനെട്ടാം തിയതി മുതല്‍ തന്നെ സിദ്ധിക്കിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും മകന്‍ പറഞ്ഞു. ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടില്‍ നിന്നും നഷ്ട്ടപെട്ടന്ന മകന്‍ ഷഹദ് പറഞ്ഞു. കൂടാതെ സിദ്ധിക്കിനെ കാണാതായതിന് ശേഷം കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു എന്നും മകന്‍ വ്യക്തമാക്കി. അട്ടപ്പാടിയില്‍ ഒന്‍പതാം വളവില്‍ നിന്ന് മൃതദേഹങ്ങത്തിന്റെ അവശിഷ്ടങ്ങളടങ്ങിയ ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ട്രോളി കണ്ടെത്തിയത് അന്വേഷണത്തില്‍ വഴി തിരിവുണ്ടാക്കും.

 

 

Latest News