ലഹരി മരുന്നിന് തടയിടാന്‍ ലഹരി വില്‍പ്പനക്കാരായ അംഗങ്ങള്‍ക്ക് വിലക്കുമായി ബീമാപള്ളി മഹല്‍ ജമാഅത്ത്

തിരുവനന്തപുരം - ലഹരി മരുന്നിന് തടയിടാന്‍ കര്‍ശന തീരുമാനവുമായി  തിരുവനന്തപുരത്തെ ബീമാപള്ളി മഹല്‍ ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങള്‍ക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ  തീരുമാനം. 23000ത്തില്‍ അധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയിലുള്ളത്.  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് വിലക്കുമെന്ന് കമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വില്‍പ്പനക്കായി ലഹരിമരുന്ന് കൈവശം വെച്ച കേസില്‍ 26കാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനവുമായി ജമാഅത്ത് രംഗത്തെത്തിയത്. ഒന്നര കിലോയോളം കഞ്ചാവ് കൈവശം വെച്ചുവെന്ന കേസില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

 

 

Latest News