Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

'കൊല്ലം പ്രവാസോത്സവം' ഇന്ന്; ഗായകർക്ക് ജിദ്ദയിൽ സ്വീകരണം

ജിദ്ദ- ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ സംഘടിപ്പിക്കുന്ന 'കൊല്ലം പ്രവാസോത്സവ'ത്തിൽ പങ്കെടുക്കാനെത്തിയ ഗായകർക്ക് ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ഇന്നാണ് പരിപാടി നടക്കുന്നത്.
നാട്ടിൽ നിന്നെത്തിയ സിനിമാ പിന്നണി ഗായകൻ അൻവർ സാദത്ത്, സിനിമാ പിന്നണി ഗായികയും നാടൻ പാട്ടുകാരിയുമായ പ്രസീത ചാലക്കുടി എന്നിവരെയാണ് ഷാനവാസ് കൊല്ലത്തിന്റെ നേതൃത്വത്തിൽ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചത്. കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ (കെ.പി.എസ്.ജെ) 17-ാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
ഇന്ന് വൈകിട്ട് 5.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വിപുലമായ പരിപാടികളോടെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ആറു മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന കലാസന്ധ്യയിൽ കെ.പി.എസ്.ജെയുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും തീം ഡാൻസുകളും മറ്റു നയന മനോഹരമായ പരിപാടികളും അരങ്ങേറും. 
എഫ്.എസ്.സി ലോജിസ്റ്റിക്‌സിന്റെയും മൾട്ടി സിസ്റ്റം ലോജിസ്റ്റിക്‌സ് ആന്റ് വെയർ ഹൗസിന്റെയും സഹകരണത്തോടെയാണ് 'കൊല്ലം പ്രവാസോത്സവം' നടത്തുന്നത്. നാട്ടിൽ നിന്നെത്തിയ ഗായകർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും. അവരോടൊപ്പം ജിദ്ദയിലെ മറ്റു പ്രശസ്ത കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. പ്രവേശനം സൗജന്യമാണ്. 

Tags

Latest News