തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം - ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 68 കാരിയ്ക്ക് നരെയാണ് മാനഭംഗം ശ്രമം നടന്നത്. ഇവരെ പിന്തുടര്‍ന്ന് വന്നു കടന്നുപിടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ വട്ടപ്പാറ സ്വദേശി ചിത്രസേനനെ പോലീസ് അറസ്റ്റ് ചെയ്തു.  2020-ല്‍ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് ചിത്രസേനന്‍. ബുധനാഴ്ച ഉച്ചയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന സത്രീയെ പിന്തുടര്‍ന്നെത്തിയ ചിത്രസേനന്‍ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കുത്തിപിടിച്ച് റോഡില്‍ തള്ളിയിടാനും ശ്രമിച്ചു. സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ അക്രമിയില്‍നിന്ന് രക്ഷിച്ചത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Latest News