ആശുപത്രി അധികൃതര്‍ മടക്കി; യുവതി കാറില്‍ പ്രസവിച്ചു

ജിസാന്‍- ആശുപത്രി അധികൃതര്‍ തിരിച്ചയച്ചതിനെ തുടര്‍ന്ന് യുവതി കാറില്‍ പ്രസവിച്ച സംഭവത്തില്‍ ജിസാന്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. പ്രസവ വേദനയുമായി എത്തിയ യുവതിയെ സയമമായില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയച്ചത് വിവാദമായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ആശുപത്രി ലക്ഷ്യമാക്കി ഭര്‍ത്താവ് കാറോടിച്ചുവെങ്കിലും വഴിയില്‍വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ കുഞ്ഞിനെയും മാതാവിനെയും സ്വീകരിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഒരുക്കിയിരുന്നു.
കുഞ്ഞു മാതാവും ഇപ്പോള്‍ സുഖമായിരിക്കുന്നു.
പരിശോധനയില്‍ വന്ന പിഴവാണ് ആശുപത്രി അധികൃതര്‍ക്ക് പ്രസവസമയം നിര്‍ണയിക്കാന്‍ കഴിയാതെ പോകാന്‍ കാരണം. നേരത്തെ സമീപിച്ച രണ്ട് ആശുപത്രികളും യുവതിയെ സ്വീകരിക്കാന്‍ തയാറായില്ലെന്നും ഭര്‍ത്താവ് ആരോപിച്ചു. സംഭവ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപ്പാക്കുമെന്ന് ജിസാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

 

Latest News