മദീന - സുരക്ഷ കേസ് പ്രതിയെ പൊതുസ്ഥലത്ത് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സൈബർ ക്രൈം നിയമം ലംഘിച്ച രണ്ടു വിദേശികളെ മദീന പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനും പാക്കിസ്ഥാനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.