Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

ഹജ് ടെർമിനലിൽ ജവാസാത്ത് കമാൻഡറുടെ സന്ദർശനം

ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹജ് ടെർമിനലിൽ ഹജ് ജവാസാത്ത് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഡോ. സ്വാലിഹ് അൽമുറബ്ബയുടെ സന്ദർശനം. ഹജ് തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാനുള്ള ജവാസാത്തിന്റെ സുസജ്ജത ഉറപ്പു വരുത്തന്നതിനായിരുന്നു സന്ദർശനം. തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ജവാസാത്ത് കൗണ്ടറുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുകയും മതിയായ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags

Latest News